തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് മുൻ അംഗവും കക്കാട് ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റുമായ തയ്യിൽ കുഞ്ഞാലൻകുട്ടി (85) നിര്യാതനായി. കക്കാട് ശാഖ കെ.എൻ.എം പ്രസിഡന്റ്, തിരൂരങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജോയന്റ് സെക്രട്ടറി, ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ്, പഞ്ചായത്ത് എസ്.ടി.യു ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ആയമ. മക്കൾ: ആരിഫ, ഫൗസിയ, സുൽഫത്ത്. മരുമക്കൾ: മൊയ്തീൻകുട്ടി, ഷംസുദ്ദീൻ, സിറാജ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.