റിയാദ്: നാലു വർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. ബത്ഹയിലെ റസ്റ്റാറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിനെയാണ് (54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ: ഷാജ സുനിൽ. രണ്ട് മക്കളുണ്ട്.