കുന്ദമംഗലം: കല്ലറ കോളനിയിൽ ഗോപിനാഥൻ (49) നിര്യാതനായി. ഈ മാസം ഏഴിന് കുന്ദമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടാണ് മരണം. സംസ്കാരം കല്ലറ കോളനി ശ്മശാനത്തിൽ നടന്നു. ദലിത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി, ബൂത്ത് 30 കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഐ.എൻ.ടി.യു.സി ഓട്ടോ വിഭാഗം കമ്മിറ്റിയിലും നിലവിൽ സ്ഥാനം വഹിച്ചിരുന്നു. പിതാവ്: പരേതനായ കീരൻ. മാതാവ്: പരേതയായ തനിയായി. ഭാര്യ: സ്മിത. മക്കൾ: നിമിത, ഗീതിക, ഗോപിക. സഹോദരങ്ങൾ: പരേതനായ കണ്ടൻകുട്ടി, ഗോപാലൻ, സത്യൻ, ഗിരിജ.