കോട്ടായി: വീട്ടിൽനിന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോട്ടായി കോലാക്കളം ചേരിങ്കൽ പറമ്പ് വീട്ടിൽ വേലായുധന്റെ ഭാര്യ സുന്ദരിയാണ് (67) ശനിയാഴ്ച വൈകീട്ട് മൂന്നിന് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പൊള്ളലേറ്റത്. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ: ശരവണ കുമാർ, സെൽവകുമാർ. മരുമക്കൾ: സരോജിനി (അംഗൻവാടി വർക്കർ, കള്ളിക്കാട്), സ്മിത. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച വൈകീട്ട് നാലിന് തോലനൂർ ശാന്തിവനത്തിൽ.