പെരിമ്പലം: പൊറ്റമ്മൽ വെള്ളേങ്ങൽ അബ്ദുല്ല (72) നിര്യാതനായി. 1921ലെ മലബാർ സമരത്തിൽ പങ്കെടുത്ത് ബെല്ലാരിയിൽ ദീർഘകാലം ജയിൽവാസം അനുഷ്ഠിച്ച സ്വാതന്ത്ര്യ സമര സേനാനി പരേതനായ വെള്ളേങ്ങൽ അവറാൻകുട്ടിയാണ് പിതാവ്. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: മൈമൂന (മുട്ടിപ്പാലം).
മക്കൾ: മുഹമ്മദ് സാദിഖ് (ജിദ്ദ), നദീറ. മരുമക്കൾ: ഷഹ്ല (കാരകുന്ന്), കുഞ്ഞിമൊയ്തീൻ (പെരിങ്ങോട്ടുപുലം). സഹോദരങ്ങൾ: പരേതരായ കദിയുമ്മ, കുഞ്ഞിമുഹമ്മദ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് പെരിമ്പലം മഹല്ല് ജുമാ മസ്ജിദിൽ.