ചേളന്നൂർ: കാൽനടക്കാരൻ ബൈക്കിടിച്ച് മരിച്ചു. ചേളന്നൂർ 9/1 ക്രാണത്തിൽ വേലായുധനാണ് (80) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കണ്ടന്നൂർ എൽ.പി സ്കൂളിന് സമീപത്താണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. ഭാര്യ: ദേവി. മക്കൾ: പ്രജിത്ത്, രജിത്ത്. മരുമകൾ: ഷിനി.