കാഞ്ഞാണി: കൂട്ടുകാരുമൊത്ത് കായലിൽ കക്ക വാരുന്നതിനിെട ഏഴാംക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. അന്തിക്കാട് ചിറ്റൂർ വീട്ടിൽ ബബീഷിന്റെയും ശ്യാമയുടെയും മകൻ ആദേവ് ബബിയാണ് (12) മരിച്ചത്. പാലാഴിയിലെ ബന്ധുവിട്ടിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച എത്തിയ ആദേവ് ബന്ധുവീടിനു സമീപത്തെ രാമൻ കായലിലേക്ക് കക്ക വാരാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് കക്ക വാരുന്നതിനിെട കുഴിയിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. കണ്ടശ്ശാംകടവ് ഗവ.പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കൻഡറി സ്കുളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദേവ്. കക്ക വാരിക്കൊണ്ടുപോയ ശേഷം രണ്ടാമതും എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുഴിയിൽ അകപ്പെട്ടത്. ആഴം കുറഞ്ഞ കായലിൽ പലയിടത്തും കുഴികളാണ്. അന്തിക്കാട് പൊലീസ് നടപടി സ്വീകരിച്ചു. സഹോദരങ്ങൾ: അദിതി, ആദിലക്ഷ്മി.