ചേന്ദമംഗലൂർ: മമ്പാട് എം.ഇ.എസ് കോളജ് മുൻ പ്രഫസറും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന എ.എം. അബ്ദുറഹ്മാൻ ചെറുകയിൽ (75) നിര്യാതനായി. ഭാര്യമാർ: പരേതയായ റാബിയ കുറ്റ്യാടി, ആമിന മുണ്ടിക്കൽത്താഴം. മക്കൾ: തസ്നീം, സനീമ, ബാസില, ഹാഫിസ് (അബൂദബി), അസ്ഹർ. മരുമക്കൾ: സലീം പുല്ലടി കട്ടിപ്പാറ, നവാസ് കുറ്റ്യാടി, ഹാരിസ് പുതുക്കുടി (ദുബൈ), ദിൽഷഹത്ത് എടച്ചേരി, നിലോഫർ. സഹോദരങ്ങൾ: മുഹമ്മദലി ഹാജി, അബ്ദുസ്സലാം, അബ്ദുല്ല മാസ്റ്റർ, വഹാബ് മാസ്റ്റർ, ഫാത്തിമ ചേന്ദമംഗലൂർ, പരേതരായ കദീശക്കുട്ടി മടവൂർ വടക്കിൽ, ആയിശക്കുട്ടി ഹജ്ജുമ്മ കാരശ്ശേരി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമാമസ്ജിദിൽ.