താനൂർ: ചിറക്കൽ പള്ളിക്ക് സമീപം മൊയ്തീങ്കാന്റകത്ത് തായ്യുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയമാക്കാനകത്ത് ബാവുട്ടി. മക്കൾ: എം.സി. റഹീം (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ്), ഇക്ബാൽ (അബൂദബി), അക്ബർ (എം.സി. ജ്വല്ലറി), സക്കീന, ആയിശ. മരുമക്കൾ: എം.സി. സമദ് (റെയിൻബൊ ഗോൾഡ്), ഖൈറുന്നിസ, ബിന്ദു, സനീമ, പരേതനായ വിളക്കീരി ബാവ. സഹോദരങ്ങൾ: എം.സി. കുഞ്ഞാവ, ആലിക്കുട്ടി, കുഞ്ഞിബീവി, ആയിശുമ്മ.