നടത്തറ: സിഗ്നൽ തെറ്റിച്ച് വന്ന ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എരവിമംഗലം തുരുത്ത്വാഴത്ത് മന സോമനാഥൻ നമ്പൂതിരിയാണ് (57) മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് അപകടം. സോമനാഥൻ തൃശൂരിൽനിന്ന് പൂചെട്ടിയിലേക്ക് പോവുകയായിരുന്നു. മണ്ണുത്തി ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന പച്ചക്കറി കയറ്റിയ ലോറിയാണ് ഇടിച്ചത്. ലോറി ഡ്രൈവറായ നെന്മാറ കാവുങ്ങൽ വീട്ടിൽ ഉണ്ണികൃഷ്ണനെ (54) ഒല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. തൃശൂർ എലൈറ്റ് ഗ്രൂപ് ഓഫ് ഫുഡ് ഇൻഡസ്ട്രീസിലെ അസി. മാനേജറായി വിരമിച്ചയാളാണ് സോമനാഥൻ. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനാണ്. പിതാവ്: ശങ്കരൻ നമ്പൂതിരി. ഭാര്യ: അഞ്ജന ദേവി (എസ്.എൻ.എ ഔഷധശാല ജീവനക്കാരി). മക്കൾ: ആസാദ്, അലീന.