തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും എൽ.ജെ.ഡി നേതാവുമായ യു. കുഞ്ഞിക്കണ്ണൻ ഊളയിൽ (86) അന്തരിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി കൊയിലാണ്ടി നിയോജകമണ്ഡലം സെക്രട്ടറി, ജനതാപാർട്ടി, ജനതാദൾ തിക്കോടി പഞ്ചായത്ത് സെക്രട്ടറി, കയർവ്യവസായ സഹകരണസംഘം, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി സ്ഥാപകാംഗം, ചുമട് ആൻഡ് കൈവണ്ടി തൊഴിലാളി യൂനിയൻ എച്ച്.എം.എസ് ജില്ല കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഉരുവച്ചെടുത്ത് കല്യാണി. മക്കൾ: ഗിരിജ, ഗീത (അംഗൻവാടി ഹെൽപർ, ചിങ്ങപുരം), ജയരാജൻ (ദുബൈ), പ്രമോദ് (ഇലക്ട്രീഷൻ), പ്രീത. മരുമക്കൾ: ടി.എം. രാജൻ (എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), ഗംഗാധരൻ (ചിങ്ങപുരം), വി.കെ. ശശി (സ്റ്റീൽ ടെക്, പെരുവട്ടൂർ), ലിനിത.