കോഴിക്കോട്: യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മാങ്കാവ് തൃശ്ശാലക്കുളത്തിലാണ് തമിഴ്നാട് സ്വദേശി സെൽവനെ (38) മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാവിലെ കണ്ട് പരിസരവാസികൾ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ശിഹാബുദീന്റെ നേതൃത്വത്തിൽ കെ.എം. ജിഗേഷ്, ഇ.എം. മുഹമ്മദ് റഫീഖ് , മുഹമ്മദ് ഷനീബ്, ഹോംഗാർഡ് പി. ജയപ്രകാശ് എന്നിവരടങ്ങിയ സംഘം മൃതദേഹം കരക്കെടുത്തു.
കസബ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം
മെഡിക്കൽ കോളജ് മോർച്ചറിയിൽ.