തിരുവനന്തപുരം: തമ്പാനൂർ ഗാന്ധാരി നഗർ ദേവി ലെയിൻ ടി.സി 81/102ൽ എം.വി. മനോഹരൻ (62- ദേശാഭിമാനി മുൻ ചീഫ് പ്രിന്റിങ് ഫോർമാൻ) നിര്യാതനായി. ഭാര്യ: ശോഭ (സർക്കുലേഷൻ വിഭാഗം അസി. മാനേജർ, ദേശാഭിമാനി). മക്കൾ: നിമ്മി മനോഹർ (ഐ.ടി), നീനു മനോഹർ (സി.എസ്.ഐ.ആർ). മരുമകൻ: അരുൺദാസ് ഹരിദാസ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തി കവാടത്തിൽ.