അന്തിക്കാട്: സൗദിയിലെ ദമ്മാമിൽ നോമ്പ് തുറക്കുന്നതിനിടയിൽ വാടാനപ്പള്ളി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പുതിയവീട്ടിൽ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നോമ്പ് തുറക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. റെഡ്ക്രസന്റിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പെരുന്നാളിന് നാട്ടിലേക്ക് വരാൻ ഏപ്രിൽ 11ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 20 വർഷമായി പ്രവാസിയായ റസാഖ് ദമ്മാമിലെ പരസ്യ കമ്പനിയിൽ ടെക്നീഷ്യനായിരുന്നു. വാടാനപ്പള്ളി എ.എം.യു.പി സ്കൂളിന്റെ പരിസരത്ത് താമസിക്കുന്ന പരേതരായ മുഹമ്മദിന്റേയും (മാമദു) ഫാത്തിമത്തിന്റേയും മകനാണ്. ഭാര്യ: ലൈജു. മക്കൾ: മുഹമ്മദ് റിസാൽ, മുഹമ്മദ് റസിൽ, മുഹമ്മദ് റയാൻ.