ഓമശ്ശേരി: വെളിമണ്ണ തെക്കേകരക്കുന്നുമ്മൽ ടി.സി. കുഞ്ഞിമുഹമ്മദ് ഹാജി (71) നിര്യാതനായി. വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് കൗൺസിലർ, വെളിമണ്ണ മഹല്ല് കമ്മിറ്റി അംഗം, മുഹമ്മദിയ്യ മദ്റസ കമ്മിറ്റി ഭാരവാഹി, ചെന്നിമ്മൽ പള്ളി കമ്മിറ്റി ട്രഷറർ, ഓമശ്ശേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നിങ്ങനെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന. പിതാവ്: പരേതനായ തെക്കേകരക്കുന്നുമ്മൽ ഉണ്ണിമോയി. ഭാര്യ: നാരകശ്ശേരി പുള്ളന്നൂർ സൈനബ. സഹോദരന്മാർ: ഹംസ, കുഞ്ഞീവി എന്ന കുഞ്ഞി പാത്തുമ്മ, പരേതരായ അഹമ്മദ് കുട്ടി, ഖദീജ.