വെഞ്ഞാറമൂട്: വയോധികയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലനാട് കാന്തലക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ ലളിതയാണ് (61) മരിച്ചത്. മൂന്ന് ദിവസം മുമ്പ് ജോലി സംബന്ധമായ ആവശ്യത്തിന് ചെന്നൈയില്‍ പോയിരുന്ന മകന് ശനിയാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ജനല്‍പാളി തുറന്ന് നോക്കിയപ്പോള്‍ കട്ടിലില്‍നിന്ന് താഴേക്ക് വീണ നിലയില്‍ മാതാവിനെ കാണുകയായിരുന്നു. തുടർന്ന് അയല്‍ക്കാരെ വിവരമറിയിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
ജീര്‍ണാവസ്ഥയിലായിരുന്നു മൃതദേഹം. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മക്കള്‍: ചിത്ര, സുജിത്.