ചിറയിന്‍കീഴ്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വാമനപുരം പൊയ്കമുക്കില്‍ വിഷ്ണു നിവാസില്‍ വിനോദ്-ബീന ദമ്പതികളുടെ മകന് വിഷ്ണുവാണ് (27) മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 10നാണ് അപകടം.തിരുവനന്തപുരത്തുനിന്ന് ജോലി കഴിഞ്ഞ് ചിറയിന്‍കീഴിലെ ഭാര്യ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.
നിയന്ത്രണംവിട്ട ബൈക്ക് ചിറയിന്‍കീഴ് ഇരട്ടക്കലുങ്ങിന് സമീപം പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പൊയ്കമുക്കിലെ വസതിയില്‍ സംസ്കരിച്ചു. ഭാര്യ: വൃന്ദ. മകൻ: പ്രവീണ്‍ വിഷ്ണു.