തിരുവനന്തപുരം: ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷ് കരിമ്പിൻകാല (53) വാഹനാപകടത്തിൽ മരിച്ചു. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ലെയ്സൺ ഓഫിസറാണ്. ട്രൈബൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറിയും ടൈറ്റാനിയം ജനറൽ ലേബർ യൂനിയൻ (സി.ഐ.ടി.യു) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞദിവസം ചാക്ക ബൈപാസിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടം.
പിതാവ്: ശിവശങ്കരൻ. മാതാവ്: പരേതയായ പുഷ്പലാക്ഷി. ഭാര്യ: പ്രീതകുമാരി (കലക്ടറേറ്റ് ജീവനക്കാരി). മക്കൾ: ആരതി, അക്ഷയ്.
മൃതദേഹം ഞായറാഴ്ച രാവിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും വഴയിലയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ട് അഞ്ചിന് നന്ദിയോടുള്ള കുടുംബവീട്ടിൽ സംസ്കരിക്കും.