വടക്കാഞ്ചേരി: അകമല കൊടിയന്തറ വീട്ടിൽ പരേതനായ ബാലന്റെ മകൻ ശിവദാസ് (61) പൊള്ളാച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു. സിമന്റ് ലോറി ഡ്രൈവറാണ്. ഇയാൾ ഓടിച്ച സിമന്റ് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. ഭാര്യ: ശാലിനി. മക്കൾ: ദിവ്യ, വൈശാഖ്. മരുമക്കൾ: അഡ്വ. നീതു, ഗോപകുമാർ. മാതാവ്: സുലോചന. സംസ്കാരം ഞായറാഴ്ച കാലത്ത് 10ന് ചെറുതുരുത്തി ശാന്തിതീരത്ത്.