ചാലക്കുടി: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വേളൂക്കര മുക്കിൽ പ്രഭാകരന്റെ മകൻ രാഹുൽ (29) ആണ് മരിച്ചത്. മാർച്ച് 22ന് രാത്രി എട്ടിനായിരുന്നു അപകടം. വേളൂക്കരയിൽ ഒരു കടയുടെ മുന്നിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിൽക്കുമ്പോൾ മറ്റൊരു ബൈക്ക് നിയന്ത്രണം തെറ്റി വന്ന് രാഹുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ് പരിക്കേറ്റ രാഹുൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ്. മാതാവ്: സരസ്വതി. സഹോദരൻ: പ്രണവ്കുമാർ.