അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിലെ പരേതനായ പടിഞ്ഞാറു വീട്ടിൽ (മുണ്ടയിൽ) പൊന്നമ്പലൻ മാസ്റ്ററുടെ ഭാര്യ സി.വി. ലക്ഷ്മിക്കുട്ടി ടീച്ചർ (80) നിര്യാതയായി. മുണ്ടക്കുന്ന് എ.എൽ.പി.എസ് മുൻ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ശശികുമാർ (അധ്യാപകൻ, എ.എൽ.പി.എസ് തൃക്കാളൂർ അമ്പലപ്പാറ), ജയപ്രകാശ്, പരേതനായ രവിശങ്കർ (അധ്യാപകൻ, എ.എം.എൽ.പി.എസ് എടത്തനാട്ടുകര). മരുമക്കൾ: ഗീത (പി.എൻ.വി സഭ ബാങ്ക് അലനല്ലൂർ), സ്മിത (അലനല്ലൂർ റൂറൽ ക്രെഡിറ്റ് സോസൈറ്റി ജീവനക്കാരി), ഭാഗ്യലക്ഷ്മി (അധ്യാപിക, എ.എൽ.പി.എസ് മുണ്ടക്കുന്ന്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.