അലനല്ലൂർ: സി.പി.എം അലനല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും ആദ്യകാല നേതാവുമായിരുന്ന മാളിക്കുന്നിലെ കാടമ്പറ്റ അപ്പുണ്ണി (79) നിര്യാതനായി. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായിരുന്നു. ഫാം വർക്കേഴ്സ് യൂനിയൻ നേതാവ്, അലനല്ലൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവകി. മക്കൾ: ഗീത, ഗോപകുമാർ, ബിന്ദു. മരുമക്കൾ: വിനീത, കുഞ്ഞൻ, പരേതനായ സൂര്യൻ.