മേപ്പയൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് മെംബറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തിൽ മേലമ്പത്ത് ഗോപാലൻ നായർ (എം.ജി. നായർ- 81) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: അമ്പിളി (അംഗൻവാടി, ഞാണംപൊയിൽ), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാൻസ്, അരിക്കുളം). മരുമക്കൾ: അനിൽകുമാർ (പൊയിൽക്കാവ്), വേണു മേലമ്പത്ത്. സഹോദരങ്ങൾ: കാർത്യായനിയമ്മ (മധുര), നാരായണിയമ്മ മേലമ്പത്ത്, ഇരുളാട്ട് കല്യാണിക്കുട്ടിയമ്മ, നാണിക്കുട്ടിയമ്മ, രാമചന്ദ്രൻ, മാധവിയമ്മ, സരോജിനി, പരേതയായ ദേവകി.