ചാലക്കുടി: വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനേലി നാരായണന്റെ മകൻ ബാബു (65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓമ്നി വാൻ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഭാര്യ: സുജാത. മക്കൾ: ബിസി, ബിനോയ്. മരുമക്കൾ: ആനന്ദ്, ശ്രുതി.