മുണ്ടൂർ: മന്ദത്ത് പറമ്പ് കിഴക്കേക്കര വീട്ടിൽ രാധാകൃഷ്ണന്റെ മകൻ രജനീഷാണ് (34) മരിച്ചത്. കിണറിന്റെ ആൾമറയിൽ കിടന്നുറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച രാത്രി 10.30ന് പൊതുകിണറ്റിൽ ആരോ വീണ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും കോങ്ങാട് അഗ്നി രക്ഷസേനയും ചേർന്ന് വീണയാളെ ജില്ല ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. അവിവാഹിതനാണ്. മൃതദേഹം കോങ്ങാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.