കൊടുങ്ങല്ലൂർ: മേഖലയിലെ കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടെയും മുതിർന്ന നേതാവ് കെ.കെ. മജീദ് (80) നിര്യാതനായി. കൊടുങ്ങല്ലൂർ തെക്കേ നടയിൽ കറുംപ്പം വീട്ടിൽ പരേതനായ ഖാദർ ഹാജിയുടെ മകനാണ്. ദീർഘകാലം കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റായും ഐ.എൻ.ടി.യു.സി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ലോകമലേശ്വരം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും എം.ഇ.എസ് സീനിയർ അംഗവുമായിരുന്നു. ഭാര്യ: കൊച്ച ഐശു. മക്കൾ: ഷക്കീൽ റിയാസ്, സുനിൽ നാസ്. മരുമക്കൾ: സൈഫുന്നിസ, തസ്നീം.