കൊടുങ്ങല്ലൂർ: മേത്തല പറമ്പിക്കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൈമാപറമ്പിൽ ബാലകൃഷ്ണന്റെ മകൻ അരുൺ കൃഷ്ണൻ (കിക്കു -39) തിരുവനന്തപുരത്ത് കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം എയർപോർട്ടിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൗമ്യ (വഞ്ചിയൂർ മുൻസിഫ് കോടതി). മകൻ: അഗ്നിവ് കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പറമ്പിക്കുളങ്ങരയിലുള്ള വീട്ടുവളപ്പിൽ.