തിരുവനന്തപുരം: മുൻ കേരള വോളിബാൾ ടീം ക്യാപ്ടനും റിട്ട. ഏജീസ് ഓഫിസ് ഉദ്യോഗസ്ഥനുമായ പേരൂർക്കട അമ്പലംമുക്ക് കല്പക ലെയ്ൻ ശാലീനയിൽ കെ. രാമചന്ദ്രൻ നായർ (81) നിര്യാതനായി. ഏജീസ് ഓഫിസ് വോളിബാൾ ടീം അംഗമായും പരിശീലകനായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. 1963 ൽ മികച്ച കായികതാരത്തിനുള്ള മനോരമ ട്രോഫി ജേതാവായിരുന്നു. ഭാര്യ: പി. ശ്യാമളകുമാരി (റിട്ട. ഏജീസ് ഓഫിസ്). മക്കൾ: സിന്ധു (ക്വസ്റ്റ് ഗ്ലോബൽ), സന്ധ്യ (ഏജീസ് ഓഫിസ്). മരുമക്കൾ: ഡോ. മനോജ് ജി. നായർ (ഹെൽത്ത് സർവിസ്), ആർ. മുരളി (പ്രൈവറ്റ് കൺസ്ട്രക്ഷൻ).