കോഴിക്കോട്: പള്ളിത്താഴം, കല്ലാനോട് സ്വദേശി തടത്തിൽ തോമസ് (68- അപ്പച്ചൻ) നിര്യാതനായി. പരേതരായ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ മത്തായിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: തെരേസ (ടെസ്സി- കറത്തേടത്ത് കുടുംബാംഗം കല്പറ്റ). മക്കൾ: ആഷ്ബി (കാനഡ), കപിൽ (ബംഗളൂരു), ആഷ (ഒമാൻ), സച്ചിൻ. മരുമക്കൾ: സുബിൻ (കാനഡ), മഞ്ജു (ബംഗളൂരു), ജിബിൻ (ഒമാൻ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കല്ലാനോട് സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ.