മംഗലം ഡാം: വീടിന് മുന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു. മംഗലം ഡാം വടക്കേകളം ആളൂപറമ്പിൽ ബാബു ജോസഫാണ് (64) മരിച്ചത്. വീടിന് മുൻഭാഗത്ത് പാതയോരത്ത് നിൽക്കുകയായിരുന്ന ബാബുവിനെ മംഗലം ഡാം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കനാലിലേക്ക് തെറിച്ച് വീണ ഇയാളെ നാട്ടുകാർ മംഗലം ഡാം ആശുപത്രിയിലും പിന്നീട് നെന്മാറയിലും എത്തിച്ചെങ്കിലും മരിച്ചു. കടപ്പാറയിൽ പോയി തിരിച്ചുവരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിന് മംഗലം ഡാം മുടപ്പല്ലൂർ റോഡിൽ വടക്കേകളത്താണ് അപകടം. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം നെന്മാറ ആശുപത്രിയിൽ. ഭാര്യ: ബീന. മക്കൾ: അഖിൽ ജോസഫ്, ആർഷ ജോസഫ്, അനക്സ് എ. ജോസഫ്.