തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരംഗം ലെയിൻ ബി -26 നിരഞ്ജനത്തിൽ ജെ. നന്ദകുമാർ (62) നിര്യാതനായി. റബർ ബോർഡ് മുൻ ജോയന്റ് കമീഷണർ പരേതനായ എം.ജി. ജഗദീഷ് ദാസിന്റെ മകനാണ്. ഫെഡറൽ ബാങ്കിന്റെ വിവിധ ശാഖകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൾ: അഞ്ജന. മരുമകൻ: അഖിൽ. സംസ്കാരം ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.