ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി സെന്ററിന് സമീപം പരേതനായ മുക്കിലപ്പീടികയിൽ കുഞ്ഞിമോന്റെ മകൻ കറുപ്പം വീട്ടിൽ (നായരടിക്കൽ) ഉമ്മർ ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിലറുമാണ്. ഐ.എൻ.എൽ സ്ഥാപക നേതാക്കളിലൊരാളും എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറിയും മഹല്ല് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആച്ചുമ്മ.