പാലക്കാട്: ജില്ല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ 11ന് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. 50-60 വയസ്സ് തോന്നിക്കും. എന്തെങ്കിലും വിവരം അറിയുന്നവര്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം. മൃതദേഹം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഫോണ്‍: എസ്.എച്ച്.ഒ ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന് -9497987146, 0491 2537368. ഇ-മെയില്‍: shotownnspspkd.pol@kerala.gov.in.