താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും വനിത ലീഗ് ജില്ലാ വൈസ് പ്രസിഡൻറുമായിരുന്ന പരപ്പൻപൊയിൽ ഹാജറ കൊല്ലരുകണ്ടി (54) നിര്യാതയായി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ, വൈസ് പ്രസിഡന്റ്, കൊടുവള്ളി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, അർബൻ കോഓപറേറ്റീവ് ഡയറക്ടർ, സി.എച്ച് സെൻറർ വളന്റിയർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭർത്താവ്: പരേതനായ അസൈനാർ. പിതാവ്: പരേതനായ കല്ലുവെട്ടുകുഴിക്കൽ ഹുസൈൻ കുട്ടി ഹാജി. മാതാവ്: ഫാത്തിമ ഹ