നാദാപുരം: എടച്ചേരി വേങ്ങോളി കനാലിൽ വീണ് മധ്യവയസ്കൻ മരിച്ചു. വെങ്കല്ലൂരിലെ കൂടത്താംകണ്ടി വാസു(65) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിന് സമീപത്തെ മാഹി കനാലിന്റെ ഭാഗമായുള്ള വേങ്ങോളി കനാലിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകര ഫയർഫോഴ്സും എടച്ചേരി പൊലീസും സ്ഥലത്തെത്തി. ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയതിനെ തുടർന്ന് ആറര മണിയോടെയാണ് മൃതദേഹം കിട്ടിയത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. വാസു താമരശ്ശേരി മൂന്നാം തോട് സ്വദേശിയാണ്. ഭാര്യ വീടായ എടച്ചേരിയിലാണ് സ്ഥിരതാമസം. ഭാര്യ: തങ്കമണി. മക്കൾ: ധന്യ, നിധീഷ്
(ഉണ്ണി). മരുമക്കൾ: സജിത, സുരേഷ് ബാബു (താമരശ്ശേരി). സഹോദരങ്ങൾ: ഭാസ്കരൻ, ബാലൻ, ചന്ദ്രൻ.