തൃശൂർ: റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ബിഹാർ സ്വദേശി കൃഷ്ണസാഹ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഇയാളുടെ കാൽ അറ്റുപോയിരുന്നു. തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.