ചേമഞ്ചേരി: ചെത്തിൽ ദേവദാസൻ (76) നിര്യാതനായി. മുൻ കുന്നത്തറ ടെക്സ്റ്റെയിൽസ് ജീവനക്കാരനാണ്. കോൺഗ്രസ് നേതാവും ദീർഘകാലം തുവ്വക്കോട് കയർ വ്യവസായ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: സീന, സിന്ധു, ഷിജി. മരുമക്കൾ: രാജേന്ദ്രൻ കാഞ്ഞിക്കാവ്, ശിവദാസൻ കാഞ്ഞിലശ്ശേരി, ഷാജി വാകയാട് (മുൻസീഫ് കോടതി പേരാമ്പ്ര). സഹോദരങ്ങൾ: നാരായണി, കല്യാണി, ജാനകി, പരേതരായ കുഞ്ഞിരാമൻ, സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.