കോഴിക്കോട്: എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷന്റെ ആദ്യ ട്രഷററും എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷൻ മുൻ ട്രഷററും ആയ പട്ടേരി പൈപ്പ് ലൈൻ റോഡ് ചോരത്ത് ഇല്ലം സി. നാരായണൻ (82-റിട്ട. ഹയർ ഗ്രേഡ് അസിസ്റ്റന്റ്, എൽ.ഐ.സി, കോഴിക്കോട്) നിര്യാതനായി. എൽ.ഐ.സി സ്റ്റാഫ് കോ-ഓപറേറ്റീവ് ബാങ്ക് ഡയറക്ടർ, എൽ.ഐ.സി. എംപ്ലോയീസ് കോ-ഓപറേറ്റീവ് സ്റ്റോർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാർവതി. മക്കൾ: രാമകൃഷ്ണൻ (സോഫ്റ്റ്വെയർ എൻജിനീയർ), ഹരിനാരായണൻ (അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ. ബി, നല്ലളം). മരുമക്കൾ: സൗമിനി (ഗവ. സൈബർ പാർക്ക്), സരിത (വിദ്യാ കേന്ദ്ര). സഹോദരങ്ങൾ: ശങ്കരൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), ഗൗരി, രമാദേവി, ഹേമാംബിക, പരേതരായ വാസുദേവൻ, ഉമാദേവി, സാവിത്രി. സംസ്കാരം വ്യാഴാഴ്ച 10.30ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.