തിരുവനന്തപുരം: കുറ്റിമൂട് കാഞ്ഞിരംപാറ കോലിഞ്ചി മംഗലശ്ശേരി വീട്ടിൽ പി. വാസുദേവൻ പിള്ള(101) നിര്യാതനായി. ആറ്റിങ്ങൽ ഇടയ്ക്കോട് ചെറുവള്ളി കുടുംബാഗമാണ്.1969ൽ പ്രഥമ അധ്യാപകനുള്ള വിശിഷ്ട സേവന അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലും പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബി. വിജയമ്മ. മക്കൾ: ഗീതാ കുമാരി, ലതാകുമാരി, മോളി. മരുമക്കൾ: ജയകോമള മോഹനൻ (റിട്ട.എസ്.ഐ, കേരള പൊലീസ്), രാജു (റിട്ട. സഹകരണ ബാങ്ക്),മുരളീധരൻ നായർ (റിട്ട റെയിൽവേ) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.