നാദാപുരം: മുതിർന്ന സി.പി.എം നേതാവും മുൻ എടച്ചേരി ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.പി. നാരായണൻ (88) നിര്യാതനായി. കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം, എടച്ചേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു. നിലവിൽ തുരുത്തി നോർത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ലീല. മക്കൾ: ഷൈമ (അധ്യാപിക, എടച്ചേരി നോർത്ത് യു.പി), കെ.പി. പ്രേമൻ (പൊതുമരാമത്ത് വകുപ്പ് കോഴിക്കോട്), പ്രമോദ് (ഇരുമ്പുരുക്ക് സൊസൈറ്റി എടച്ചേരി), കെ.പി. പ്രജിത്ത്. മരുമക്കൾ: ബാലൻ, ബബിത (പാൽ സൊസൈറ്റി), രജില (അംഗൻവാടി എടച്ചേരി), ഷിജില (സപ്ലൈകോ വടകര). സഹോദരങ്ങൾ: സരോജിനി, പരേതരായ ശങ്കരൻ, ചിരുതൈ.