കാട്ടാക്കട: കോട്ടൂർ മാങ്കുടി നസീർ മൻസിലിൽ എം.അബ്ദുൽറഹ്മാൻ (76-പനച്ചമൂടൻ സാഹിബ്) നിര്യാതനായി. ആദ്യകാല സി.പി.എം പ്രാദേശിക നേതാവ്, കുറ്റിച്ചൽ ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആരിഫാ ബീവി. മക്കൾ: നസീർ (സൗദി), നിസാർ മാങ്കുടി (കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ), നിസ, നിഷാദ് (സൗദി). മരുമക്കൾ: നിഷ, സഹാബ്(സി.ഡി.എസ്), നിസാർ, ഷഹന.