വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനതാദള്‍ എസ് ജില്ല സെക്രട്ടറിയുമായ കല്ലാമല നയനത്തില്‍ പി. നാണു (75) നിര്യാതനായി. തട്ടോളിക്കര യു.പി സ്കൂള്‍ റിട്ട.അധ്യാപകനാണ്. എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന്, കെ.എസ്.ടി.സി സംസ്ഥാന സെക്രട്ടറി, ചോമ്പാല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുക്കാളി അയ്യപ്പക്ഷേത്രം പ്രസിഡന്റ്, നന്മ പഞ്ചായത്ത് രക്ഷാധികാരി, ചോമ്പാല ഗോപി ആര്‍ട്സ് പ്രസിഡന്റ്, ചോമ്പാല മഹാത്മ വായനശാല പ്രസിഡന്റ്, ദേശീയപാത കർമസമിതി താലൂക്ക് ചെയർമാൻ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: യമുന (മുൻ ജില്ല പഞ്ചായത്ത് അംഗം). മക്കള്‍: നിജിന്‍ലാല്‍ (മലബാര്‍ സിമന്റ് പാലക്കാട്), നിജിന (അഴിയൂര്‍ സർവിസ് സഹകരണ ബാങ്ക്). മരുമക്കള്‍: വര്‍ഷ (പോളി, വടകര), അനീഷ് കുമാര്‍ (എടച്ചേരി നോര്‍ത്ത്).