കോഴിക്കോട്: ചേവായൂർ എ.യു.പി.സ്കൂൾ റിട്ട. അധ്യാപകൻ തിരുമംഗലം ദേവരാജൻ നമ്പൂതിരി (59) മക്കരപ്പറമ്പ് വറ്റല്ലൂർ നേമത്തില്ലത്ത് "ഗൗരീശങ്കരം" വസതിയിൽ നിര്യാതനായി. ഭാര്യ: ഐ. രാജശ്രീ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, മലപ്പുറം). മക്കൾ:രാം ദേവ്, അഞ്ജന. മരുമകൻ: ഗോപകുമാർ പനയ്ക്കാട്ടില്ലം. സഹോദരങ്ങൾ: തിരുമംഗലം കൃഷ്ണൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, പരേതയായ സാവിത്രി അന്തർജനം.