കോഴിക്കോട്: ദീർഘകാലം കോഴിക്കോടിന്റെ ആതുരസേവനരംഗത്ത് ശ്രദ്ധേയനായിരുന്ന ഡോ. എം.കെ. വിശ്വനാഥൻ (80) നിര്യാതനായി. തിങ്കളാഴ്ച ഉച്ചക്ക് 12.45ന് തൊണ്ടയാട് കാവ് ജങ്ഷനുസമീപം നെല്ലിക്കോട് ഹൗസിങ് കോളനിയിലെ ‘പ്രതീക്ഷ’യിലായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളജിനു പുറമെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രികളായ അശോക ഹോസ്പിറ്റൽ, രാജേന്ദ്ര നഴ്സിങ് ഹോം എന്നിവിടങ്ങളിലും എല്ലുരോഗ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ഗിരിജ. മക്കൾ: ഡോ. വിനീത് വിശ്വനാഥ് (ഡെന്റൽ സർജൻ, ബെൽവ്യൂ ഡെന്റൽ, പട്ടേരി), വന്ദന സന്ദീപ് (ഇംഗ്ലീഷ് വിഭാഗം, എസ്.എൻ കോളജ് ചേളന്നൂർ), വിവേക് വിശ്വനാഥ് (എക്സെഞ്ചർ, ബംഗളൂരു). മരുമക്കൾ: രേഷ്മ കൃഷ്ണൻ, ഡോ. പി.സി. സന്ദീപ്, ഡോ. നികിത ദാമോദർ. സഹോദരങ്ങൾ: ഡോ. എം.കെ. ഗോപിനാഥ്, പത്മജ, പ്രേമലത (റിട്ട. ജഡ്ജി, കോഴിക്കോട് ജില്ല കോടതി), പരേതരായ സുധ, രേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പുതിയപാലം ശ്മശാനത്തിൽ.