വർക്കല: മരുമകനുമായുള്ള വഴക്കിനിടെ ചവിട്ടേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. ചിലക്കൂർ ഷാനി മൻസിലിൽ ഷാനിയാണ് (52) മരിച്ചത്. മരുമകൻ ശ്യാമുമായുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഷാനിക്ക് പരിക്കേറ്റത്. ബോധരഹിതനായി വീണ ഷാനിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂത്തമകൾ ബീനയെ ഭർത്താവ് ശ്യാം സ്ഥിരമായി മർദിക്കുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. തുടർന്ന് ഓട്ടോ സ്റ്റാൻഡിലെത്തി മരുമകനോട് സംസാരിക്കുന്നതിനിടെ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ചവിട്ടേറ്റ് ബോധരഹിതനായി വീണ ഷാനിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അയിരൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ഭാര്യ: ഷീബ. മക്കൾ: ബീന, ആമിന.