അഞ്ചൽ: പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന കശുവണ്ടിത്തൊഴിലാളി മരിച്ചു. അലയമൺ കുട്ടിനാട് തുളസി വിലാസത്തിൽ വിജയകമല(42)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആറോടെ ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്തെ വഴിയിൽ വെച്ചാണ് വിജയ കമലയെ പാമ്പ് കടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: സോമരാജൻ. മക്കൾ: അഞ്ജു, അഞ്ജന.