വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വാമനപുരം കുറ്ററ താന്നിവിള വീട്ടില്‍ നിജാസ് ആണ് (46) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് വാമനപുരത്തായിരുന്നു അപകടം. ജങ്ഷനു സമീപമുള്ള പമ്പില്‍നിന്നും ബൈക്കില്‍ പെട്രോള്‍ നിറച്ച് റോഡിലേക്കിറങ്ങുന്നതിനിടയില് കിളിമാനൂര്‍ ഭാഗത്തേക്ക് പോയ കാര്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ച മരിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. ഭാര്യ: അല്‍ഫി. മകള്‍: നൈഷാന.