വേങ്ങേരി: ജമാഅത്തെ ഇസ്ലാമി കക്കോടി ഏരിയ മുൻ പ്രസിഡൻറ് എം.ടി. ഇബ്രാഹിം (81) നിര്യാതനായി. കോഴിക്കോട് ഹിറ സെൻററിൽ ‘ധർമധാര’യുടെ മാനേജറായും പ്രവർത്തിച്ചിരുന്നു. വേങ്ങേരി സിറാജുൽ ഇസ്ലാം ട്രസ്റ്റ് അംഗമാണ്. ദീർഘകാലം ഷാർജയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുനീറ, സ്വാലിഹ്, സാജിദ്, സ്വാബിർ (എല്ലാവരും യു.എ.ഇ). മരുമക്കൾ: സഈദ് (ദുബൈ), തസ്നീം (ഫറോഖ്) ഫാഇസ (മേപ്പാടി), നദ (കൊടുവള്ളി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വേങ്ങേരി ജുമാമസ്ജിൽ. ഖബറടക്കം 8.45ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.