തിരുവനന്തപുരം: കേരളകൗമുദി ജോയന്റ് മാനേജിങ് ഡയറക്ടറുടെ പി.എയും എംപ്ലോയീസ് വെൽഫെയർ ഫോറം ജനറൽ സെക്രട്ടറിയുമായിരുന്ന ആനയറ കല്ലുംമൂട് ചിത്തിരയിൽ എസ്. വിജയകുമാരൻ നായർ (63-സുരേഷ്) നിര്യാതനായി. കേരളകൗമുദി മുൻ ഫോർമാൻ പരേതനായ ശ്രീധരൻ നായരുടെ (കുഞ്ചു ഫോർമാൻ) മകനാണ്. ഭാര്യ: റോഷ്നി (ആകാശവാണി കാഷ്വൽ ജീവനക്കാരി). മകൾ: പാർവതി വിജയൻ. മരുമകൻ: നിതിൻ ബാബു (യു.എ.ഇ). ബുധനാഴ്ച രാവിലെ 10ന് പേട്ടയിലെ കേരളകൗമുദി ഓഫിസിൽ പൊതുദർശനത്തിനു വെക്കുന്ന മൃതദേഹം 11ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.