ഫറോക്ക്: പഴയ പാലത്തിൽനിന്ന് ചാലിയാറിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. നല്ലൂർ അത്തംവളവിനടുത്ത് നമ്പയിൽ പരമേശ്വര(64)നാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് പഴയ പാലത്തിൽനിന്ന് ഇയാൾ ചാടുന്നത് കണ്ടവരുണ്ട്. ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ കോമൺവെൽത്ത് ഓട്ടുകമ്പനി തീരത്താണ് മൃതദേഹം കണ്ടത്. ഫറോക്ക് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, അഖില.